ഉദ്ദേശലക്ഷ്യങ്ങള്‍

ഒരു കുട്ടിയുടെ വ്യക്തിത്വത്തിന്റെ സമ്പൂര്‍ണ്ണമായ വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ബാലഭവന്‍ ഇന്നത്തെ ഔപചാരിക വിദ്യാഭ്യാസരീതി കുട്ടികളില്‍ അതിശക്തമായ മാനസിക പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുന്ന ഈ വേളയില്‍ കുട്ടികളുടെ  അവസ്ഥയ്ക്ക് അയവു വരുത്തുന്നതിനായി അവരുടെ ഇഷ്ടമനുസരിച്ച് പാടാനും നൃത്തം ചെയ്യാനും പടം വരയ്ക്കാനും ഓടിത്തിമിര്‍ക്കാനും എല്ലാം കഴിയുന്ന സ്വതന്ത്രമായ ഒരു അന്തരീക്ഷമാണ് ഒരുക്കിയിട്ടുള്ളത്. കുഞ്ഞുങ്ങള്‍ക്ക് ആനന്ദം പകരുന്നതിനോടൊപ്പം ജീവിതമൂല്യങ്ങള്‍ കൂടി മനസ്സിലാക്കിക്കൊടുക്കേണ്ടത്. നാം ഓരോരുത്തരുടെയും കടമയാണെന്നുള്ള സത്യത്തില്‍ നിന്നാണ് ബാലഭവന്റെ തുടക്കം. ഓരോ കുഞ്ഞിന്റെയും മനസ്സിനും ശരീരത്തിനും ഒരുപോലെ ആനന്ദവും കരുത്തും നല്‍കുന്നതിന് സാധ്യമാകുന്ന, അവന് കഴിവുള്ള മണ്ഡലത്തില്‍ വിരാജിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള താഴെപ്പറയുന്ന വിഷയങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ചിത്രരചന-പെയിന്റിംഗ്, ശില്‍പ്പനിര്‍മ്മാണം, നാടകം, കീബോര്‍ഡ്, വീണ, വയലിന്‍, ഹാര്‍മോണിയം, ഗിത്താര്‍, തബല, മൃദംഗം, ഇലക്‌ട്രോണിക്‌സ്, ക്രാഫ്റ്റ്, എംബ്രോയിഡറി, മലയാള ഭാഷാപരിചയം, സ്‌പോക്കണ്‍ ഇംഗ്ലീഷ്, മോഹിനിയാട്ടം, ഭരതനാട്യം, നാടോടിനൃത്തം, സിനിമാറ്റിക് ഡാന്‍സ്, ലളിതസംഗീതം, ശാസ്ത്രീയ സംഗീതം, യോഗ, കളരിപ്പയറ്റ്, റോളര്‍സ്‌കേറ്റിംഗ്, എയ്‌റോമോഡലിംഗ്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: