മാനേജിംഗ് കമ്മിറ്റി

ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എം.എല്‍.എ ചെയര്‍മാനായ പതിനൊന്നംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു മാനേജിംഗ് കമ്മിറ്റിയാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നത്.

മറ്റു പത്തംഗങ്ങള്‍

 

  1. ജില്ലാ കളക്ടര്‍
  2. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍
  3. ധനകാര്യ വകുപ്പു പ്രതിനിധി
  4. സാംസ്‌ക്കാരികകാര്യ വകുപ്പു ഡയറക്ടര്‍
  5. അഡീഷണല്‍ സെക്രട്ടറി, സാംസ്‌ക്കാരിക വകുപ്പ്
  6. നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന്റെ പ്രതിനിധി
  7. പ്രിന്‍സിപ്പല്‍

മൂന്ന് നോണ്‍ ഒഫീഷ്യല്‍സ് മെമ്പേഴ്‌സ്, പ്രിന്‍സിപ്പല്‍ ഇവരാണ്.

സാംസ്‌ക്കാരിക ഡയറക്ടര്‍ ഈ സ്ഥാപനത്തിന്റെ ഓണററി എക്‌സിക്യൂട്ടീവ് ഡയറക്ടറും, സാംസ്‌ക്കീരക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഓണററി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമാണ്.

ശ്രീ. കെ. മുരളീധരന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടുകോടി രൂപ അനുവദിച്ചുകൊണ്ട് ബാലഭവന്റെ ഒരു ചിരകാല സ്വപ്നമായിരുന്ന കുട്ടികളുടെ തിയേറ്റര്‍ യാഥാര്‍ത്ഥ്യമാവുകയാണ്. കുട്ടികള്‍ക്ക് താമസസൗകര്യം ഒരുക്കാനുള്ള ഡോര്‍മെട്രി, ബാലഭവന്റെ യശസ്സുയര്‍ത്തുന്ന തരത്തില്‍ ചാച്ചാജിയുടെ ഒരു അര്‍ദ്ധകായ പ്രതിമ സ്ഥാപിക്കുക ഇവയെല്ലാം നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള വികസന പദ്ധതികളാണ്. ബാവഭവനെ സൗന്ദര്യവല്‍ക്കരിച്ച് കുട്ടികളുടെ പാര്‍ക്ക് നവീകരിക്കുന്ന പദ്ധതിയും തയ്യാറായിട്ടുണ്ട്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: