ബാലഭവന്‍ നേഴ്‌സറി സ്‌കൂള്‍ & ഡേ-കെയര്‍ സെന്റര്‍

കുട്ടികള്‍ക്കായി ജവഹര്‍ ബാലഭവന്‍ നടത്തുന്ന മറ്റൊരു സംരംഭമാണ് നേഴ്‌സറി സ്‌കൂള്‍. കളികളിലൂടെ പഠനം എന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്.

രണ്ട് വയസ്സുള്ള കുഞ്ഞുങ്ങള്‍ക്ക് ഡേ-കെയറിലും തുടര്‍ന്ന് എല്‍.കെ.ജി.-യു.കെ.ജി ക്ലാസ്സിലും പ്രവേശനം നല്‍കുന്നു. വിഷ്വല്‍ മാധ്യമങ്ങളിലൂടെ കഥകളും, നേഴ്‌സറി ഗാനങ്ങളും ഉള്‍പ്പെടെയുള്ള പഠനം കുഞ്ഞുങ്ങളുടെ  ഓര്‍മ്മയില്‍ എന്നും നില്‍ക്കുന്നു. ഓരോ കുഞ്ഞിനും പ്രത്യേക ശ്രദ്ധയും പരിചരണവും നേഴ്‌സറിയുടെ പ്രത്യേകതയാണ്. മറ്റു സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്തിനുശേഷം വൈകുന്നേരം 5.30 വരെ ബാലഭവനില്‍ സുരക്ഷിതരായി നില്‍ക്കുന്നതിന് പ്രത്യേക ആയാ സര്‍വ്വീസും ക്രമീകരിച്ചിട്ടുണ്ട്.

നേഴ്‌സറി ക്ലാസ്സിലും ബാലഭവന്‍ ക്ലാസ്സുകളിലും കുട്ടികള്‍ക്ക് വന്നു പോകുന്നതിനായി വാഹനസൗകര്യവും ഒരുക്കിയിട്ടുണ്ട്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: