ഹരിതനേച്ചര്‍ ക്ലബ്ബ്

പ്രകൃതിയെ അടുത്തറിയുന്നതിനും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളെ മനസ്സിലാക്കി കൊടുക്കുന്നതിനുമായി ഹരിത എന്ന പേരില്‍ ഒരു നേച്ചര്‍ ക്ലബ്ബ് പ്രവര്‍ത്തനമാരംഭിച്ചു. 1977-ല്‍ അന്നത്തെ കണ്‍സര്‍വേഷറ്റര്‍ ഓഫ് ഫോറസ്റ്റ് ആയിരുന്ന ശ്രീ. രാജരാജവര്‍മ്മ ഐ.എഫ്.എസ് വൃക്ഷത്തൈ നട്ടുകൊണ്ട് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. അനേകം ക്രിയാത്മകമായ പരിപാടികള്‍ നടത്തിവന്നിരുന്നു. ഇന്ത്യയിലുടനീളം നേച്ചര്‍ ക്ലബ്ബില്‍ അംഗങ്ങളായിരുന്ന കുട്ടികള്‍ക്ക് മൃഗങ്ങളെയും പക്ഷികളെയും അടുത്തറിയുന്നതിനായി തിരുവനന്തപുരം മ്യൂസിയവും മൃഗശാലയും സൗജന്യമായി സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിയിരുന്നു. പ്രശസ്ത കവയിത്രി ശ്രീമതി സുഗതകുമാരി, ഡോ. കുഞ്ഞികൃഷ്ണന്‍, ഡോ. പാര്‍വ്വതി മേനോന്‍ തുടങ്ങിയവരാണ് ഹരിതനേച്ചര്‍ ക്ലബ്ബിന് നേതൃത്വം നല്‍കിയിരുന്നത്. ഇപ്പോള്‍ നിഷ്‌ക്രിയമായി കിടക്കുന്ന ഹരിത നേച്ചര്‍ ക്ലബ്ബിനെ പ്രവര്‍ത്തന മണ്ഡലത്തിലേയ്ക്കു കൊണ്ടുവരുന്ന പദ്ധതിയും ഭാവി പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: