ദേശീയ ബാലശ്രീ പുരസ്‌ക്കാരം

കുട്ടികളുടെ ക്രിയാത്മവും പുതുമയുള്ളതുമായ കഴിവുകള്‍ കണ്ടെത്തി ദേശീയ ബാലഭവന്‍ നല്‍കുന്ന അവാര്‍ഡാണ് ദേശീയ ബാലശ്രീ പുരസ്‌ക്കാരം. ക്രിയേറ്റീവ് ആര്‍ട്ട്‌സ്, ക്രിയേറ്റീവ് പെര്‍ഫോമന്‍സ്, ക്രിയേറ്റീവ് റൈറ്റിംഗ്, ക്രിയേറ്റീവ് സയന്റിഫിക് ഇന്നവേഷന്‍ എന്നീ നാലു മേഖലകളിലാണ് പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു തലങ്ങളിലായാണ് മത്സരം നത്തുന്നത് - പ്രാദേശിക തലം, സോണല്‍ തലം, ദേശീയതലം. ഈ മൂന്നു തലങ്ങളും വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്കാണ് പുരസ്‌ക്കാരം നല്‍കുന്നത്. കുട്ടികളുടെ ദേശീയ അവാര്‍ഡായ ബാലശ്രീ പുരസ്‌ക്കാരം സ്ഥിരമായ തിരുവനന്തപുരം ബാലഭവനിലെ കുട്ടികള്‍ക്ക് ലഭിക്കാറുണ്ട്. ഇതിനായുള്ള പ്രത്യേക പരിശീലനം നല്‍കിവരുന്നു. കൂടാതെ ദേശീയ ബാലഭവന്‍ നടത്തുന്ന ദേശീയ-അന്തര്‍ദേശീയ ക്യാംപുകളില്‍ പങ്കെടുക്കാനുള്ള അവസരവും ബാലഭവനിലെ കുട്ടികള്‍ക്ക് ലഭിക്കാറുണ്ട്.

Get in Touch

കേരള സ്റ്റേറ്റ് ജവഹര്‍ ബാലഭവന്‍, കനകക്കുന്ന്,
തിരുവനന്തപുരം-33,
ഫോണ്‍: 0471-2316477
email:jawaharbalbhavantvm@gmail.com

Location

Newsletter

Name:
Email: